ഈ വർഷം എസ്എസ്എൽസി പരീക്ഷ ജയിച്ചവരുടെ പത്താം തരാം സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്. ആവശ്യാനുസരണം ഡൗൺലോഡ് ചെയ്തെടുക്കാം. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷ കമ്മീഷണർ ഓഫീസർ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ഐടി മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു. ഈ വെബ്‌സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെടയുള്ള വിവരങ്ങൾ നൽകി ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം.
ആവശ്യമായ രേഖകൾ :-
- എസ്എസ്എൽസി രജിസ്റ്റർ നമ്പർ
- ആധാർ കാർഡ്
- ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ
HOW TO GET SSLC CERTIFICATE FROM DIGILOCKER KERALA
- എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കാനായി ലോഗിൻ ചെയ്ത ശേഷം SEARCH DOCUMENTS എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം.
- അവിടെ EDUCATION എന്ന സെക്ഷനിൽ KERALA STATE BOARD OF PUBLIC EXAMINATION എന്നത് തിരഞ്ഞെടുക്കണം.
- തുടർന്ന് CLASS X SCHOOL LEAVING CERTIFICATE തിരഞ്ഞെടുക്കുക.
- വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പറും വർഷവും, ആധാർ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കും.
OFFICIAL WEBSITE | Click Here |
JOIN OUR WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ