ഇ-ഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ് - E GRANTZ Scholarship Malayalam

 

E GRANTZ Scholarship Malayalam

ഗവണ്മെന്റ് / എയ്ഡഡ് കോഴ്സുകളിൽ അഡ്മിഷൻ എടുത്ത SC, ST, OBC, OBC-H, GENERAL (FORWARD CASTE) കാറ്റഗറികളിൽപെടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ   ഇ-ഗ്രാന്‍റ്സ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം.

 

നിബന്ധനകൾ :-

  • OBC, OBC-H, GENERAL (FORWARD CASTE) എന്നീ വിഭാഗത്തിൽപെട്ടവർ ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവരായിരിക്കണം.
  • SC, ST, OEC വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന പരിധി ഇല്ല.
  • ഹയർ സെക്കണ്ടറി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക.
  • കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • മാനേജ്‌മന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇ-ഗ്രാന്‍റ്സ് സ്കോളർഷിപ്പിന്അപേക്ഷിക്കാൻ സാധിക്കില്ല.

 

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ :-

  1. ADMISSION MEMO
  2. SSLC CERTIFICATE
  3. +2 MARK LIST
  4. COMMUNITY CERTIFICATE / CASTE CERTIFICATE
  5. INCOME CERTIFICATE
  6. NATIVITY CERTIFICATE
  7. BANK PASSBOOK
  8. AADHAAR CARD COPY
  9. HOSTER INMATE CERTIFICATE
  10. DEGREE CERTIFICATE (FOR PG STUDENTS)
  • അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ, തുടങ്ങിയവയാണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ  ഗ്രാന്‍റ് കൂടെ ലഭിക്കുന്നതാണ്.
  • ഇതിന് ആദ്യ വർഷം അപേക്ഷ സമർപ്പിക്കാത്ത പക്ഷം ട്യൂഷൻ ഫീ, എക്സാം ഫീ തുടങ്ങിയവ നിങ്ങൾ അടക്കേണ്ടി വരുമെന്നതിനാൽ അർഹരായ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും ഇ-ഗ്രാന്‍റ്സ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുക. 
  • നിങ്ങളുടെ സ്വന്തം പേരിലുള്ള ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ ആധാർ ബന്ധിതമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാണ്.

 

ശ്രദ്ധിക്കുക :- 

 

അഡ്മിഷൻ സ്ഥിരപ്പെടുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. കോഴ്സ്/കോളേജ് മാറാൻ സാധ്യത ഉണ്ടെങ്കിൽ അപേക്ഷ ഉടനെ സമർപ്പിക്കരുത്.


E-GRANTZ WEBSITE CLICK HERE
JOIN OUR WHATSAPP GROUP CLICK HERE
മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre-Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here
Special incentive scheme for sc students Click Here

Post a Comment

വളരെ പുതിയ വളരെ പഴയ