സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യുനപക്ഷ മതവിഭാഗങ്ങളിലെ ദരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് നല്കുന്നതിലേക്കായി സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ നിന്നും 2019-2020 അദ്ധ്യായന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.15000 രൂപയാണ് സ്കോളർഷിപ്പ് തുക.
തിരഞ്ഞെടുക്കുന്ന രീതി :-
- ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യുനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
- വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷിക്കേണ്ട രീതി :-
- താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഒഫീഷ്യൽ സൈറ്റിൽ പ്രവേശിക്കുക.അവിടെ SCHOLARSHIP - Prof.Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- APPLY ONLINE - ൽ ക്ലിക്ക് ചെയ്യുക.
- മറ്റ് സ്കോളര്ഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വെച്ച് CANDIDATE LOGIN ചെയ്യുക.
- ONLINE - ലൂടെ അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന USER ID & PASSWORD വെച്ച് CANDIDATE LOGIN ചെയ്യുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക (രേഖകൾ താഴെ)
- സ്കോളർഷിപ്പിനായി അപേക്ഷ നൽകിയ ശേഷം VIEW / PRINT APPLICATION ക്ലിക്ക് ചെയ്‌ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിൻറ് എടുക്കുക.
- രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം (അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ) വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ :-
- ഫോട്ടോ
- ഒപ്പ്
- എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ് കോപ്പി
അപേക്ഷകർ ഹാജരാകേണ്ട രേഖകൾ :-
- അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
- എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
- അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
- ആധാർ കാർഡ് പകർപ്പ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലജ് ഓഫീസിൽ നിന്നും
- റേഷൻ കാർഡ് പകർപ്പ്
ഈ അറിവ് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ദയവ് ചെയ്‌ത് ഷെയർ ചെയ്യുക
OFFICIAL WEBSITE | Click Here |
JOIN OUR WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ