പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി - SPECIAL INCENTIVE SCHEME FOR SC STUDENTS

പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി - SPECIAL INCENTIVE SCHEME FOR SC STUDENTS

SSLC മുതൽ പിജി വരെയുള്ള  വിവിധ പൊതുപരീക്ഷകളിൽ ഉയർന്ന വിജയം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് (SPECIAL INCENTIVE SCHEME FOR SC STUDENTS) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും B ഗ്രേഡോ മുകളിലോ ലഭിച്ചവർക്കും മറ്റു പൊതുപരീക്ഷകളിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

2022-23 വര്ഷം പാസായ പരീക്ഷകൾക്ക് മാത്രമേ 2023-24 ലെ പദ്ധതി പ്രകാരം സ്കോളർഷിപ്പ് അനുവദിക്കുകയൊള്ളു. 

 

പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി (SPECIAL INCENTIVE SCHEME FOR SC STUDENTS) യുടെ മറ്റു നിബന്ധനകൾ ചുവടെ  ചേർക്കുന്നു 

 

പദ്ധതിയുടെ തുകയും മാനദണ്ഡങ്ങളും :-

 

കോഴ്സ് A+ അല്ലെങ്കിൽ A ഗ്രേഡ് ഉള്ളവർക്ക് മാത്രം (മാർക്ക് ആണെങ്കിൽ 80% മുതൽ 100% വരെ) വിവിധ വിഷയങ്ങളിൽ B ഗ്രേഡ് വരെ മാത്രം ലഭിക്കുന്നവർക്ക് (മാർക്ക് ആണെങ്കിൽ 60% മുതൽ 79% വരെ)
SSLC 4000/- 2500/-
PLUS TWO, VHSE, DIPLOMA, TTC, POLYTECHNIC തുടങ്ങിയവ 6000/- 3500/-
ബിരുദതല കോഴ്സുകൾ 7500/- 5000/-
പ്രൊഫഷണൽ ബിരുദ കോഴ്സുകൾ 9000/- 7500/-
ബിരുദാനന്തര ബിരുദം/അതിന് മുകളിലുള്ള കോഴ്സുകൾ 10000/- 7000/-
പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/അതിന് മുകളിലുള്ള കോഴ്സുകൾ 12000/- 9000/-
  •  സംസ്ഥാനത്തിനകത്ത് പഠിച്ചവർക്ക് മാത്രമാണ് പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുന്നത്.
  • പത്താം ക്ലാസ് അപേക്ഷകരിൽ SSLC പരീക്ഷ പാസായവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
  • മാർക്കും ഗ്രേഡും ഒന്നിച്ചു രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ മാർക്കിൻറെ അടിസ്ഥാനത്തിൽ അർഹത നിര്ണയിക്കേണ്ടതാണ്.

പദ്ധതി നിർഹണത്തിന്റെ  സമയക്രമം :

 

ഘട്ടം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ലഭ്യമായ അപേക്ഷകൾ തീർപ്പ് കല്പിക്കുന്നതിനുള്ള സമയ പരിധി അലോട്മെന്റ് വിതരണം ചെയ്യുന്ന തിയതി തുക വിതരണം പൂർത്തിയാക്കേണ്ടുന്ന തിയതി
ഒന്നാം ഘട്ടം 2023 ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെ 2023 ആഗസ്റ്റ് 31 2023 സെപ്തംബര് 1 2023 സെപ്തംബര് 15
രണ്ടാം ഘട്ടം 2023 നവംബർ 1 മുതൽ 2024 ജനുവരി 15 വരെ 2024 ജനുവരി 31 2024 ഫെബ്രുവരി 1 2024 ഫെബ്രുവരി 1

 

വിദ്യാർഥികൾ E -GRANTZ പ്രൊഫൈൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക.

 

SCHOLARSHIP NOTIFICATION Click Here
E-GRANTZ WEBSITE Click Here
JOIN OUR WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ