കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ്പ് പ്രോഗ്രാം ബഡ്ഡി 4 സ്റ്റഡി ഇന്ത്യ ഫൗണ്ടേഷന്റെ ഒരു സംരംഭമാണ്. ഒരു കുടുംബത്തിലെ കോവിഡ് കൊണ്ടുള്ള പ്രതിസന്ധി (കുടുംബപരമായതോ സാമ്പത്തികപരമായതോ) കാരണം ദുർബലരായ കുട്ടികൾക്ക് അവരുടെ തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ലഭ്യമാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2020 ന്റെ തുടക്കം മുതൽ കോവിഡ് ഇന്ത്യയിലെ നിരവധി കുടുംബങ്ങളെ ബാധിച്ചു. കോവിഡ് 19 മൂലം 2.38 ലക്ഷം മരണങ്ങൾ (2021 മെയ് 8 വരെ) ഇന്ത്യ ഈ നൂറ്റാണ്ടിലെ ഏറ്റവും ദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങൾ തകർന്നതും പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. കൂടാതെ , തൊഴിൽ നഷ്ടവും തൊഴിലില്ലായ്മയും വർധിക്കുന്നത് മൂലം പല കുടുംബങ്ങൾക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നത് വളരെ ബുദ്ധിമുട്ടാക്കി.
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ്പ് പ്രോഗ്രാം അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും.അത് കൊണ്ട് തന്നെ അവർക്ക് അവരുടെ വിദ്യഭ്യാസം ഒരു ബുദ്ധിമുട്ടുമില്ലാതെ തുടരാം.
സ്കോളർഷിപ്പ് വിശദാംശങ്ങൾ :-
Covid Crisis Support Scholarship Program
സ്കോളർഷിപ്പ് യോഗ്യതകൾ :-
- അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
- ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയുള്ള കുട്ടികൾക്കാണ് ലഭ്യമാവുക.
- 2020 ജനുവരി മുതൽ മാതാപിതാക്കളെ നഷ്ടപെട്ട വിദ്യാർഥികൾ.
- കോവിഡ് പാൻഡെമിക് സമയത്ത് കുടുംബാംഗങ്ങൾക്ക് ജോലി നഷ്ടപ്പെട്ട് വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ.
- മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്, ബിരുദത്തിന്റെ മാർക്ക് ഷീറ്റ്
- സർക്കാർ അംഗീകൃത ഐഡി പ്രൂഫ് (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്)
- നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീ റെസിപ്റ്റ്, അഡ്മിഷൻ കത്ത്, സ്ഥാപനത്തിന്റെ ഐഡി കാർഡ്, ബൊണഫൈഡ് സർട്ടിഫിക്കറ്റ്)
- പ്രതിസന്ധി തെളിയിക്കുന്ന രേഖ (രക്ഷിതാക്കളുടെ മരണ സർട്ടിഫിക്കറ്റ്, ജോലി നഷ്ടപെട്ട തെളിവ്)
- കുടുംബത്തിന്റെ പ്രതിസന്ധി അറിയുന്ന ഒരാളിൽ നിന്നുമുള്ള സത്യവാങ്മൂലം (അത് സ്കൂൾ ടീച്ചർ, ഡോക്ടർ, സ്കൂൾ മേധാവി അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവർ ആവാം)
- അപേക്ഷകൻറെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൗണ്ട്, രക്ഷിതാക്കൾ ഇല്ല എങ്കിൽ സംരക്ഷിതൻറെ ബാങ്ക് അക്കൗണ്ട്.
- പാസ്പോർട്ട് സൈസ് ഫോട്ടോ.
- 30,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും, കൂടാതെ ഓൺലൈൻ മെന്ററിങ് പ്രോഗ്രാമുകളും.
- താഴെ കാണുന്ന Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഐഡി ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക. ശേഷം നിങ്ങൾ ഓൺലൈൻ അപേക്ഷ ഫോറം പേജിലേക്കാണ് എത്തുക.
- ബഡ്ഡി 4 സ്റ്റഡി യിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ - ഇമെയിൽ ഐഡി / മൊബൈൽ നമ്പർ / ഫേസ്ബുക് / ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ലോഗിൻ ചെയ്ത് കഴിഞ്ഞാൽ വിദ്യാർത്ഥികൾ '' കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ്പ്'' അപേക്ഷ ഫോറം പേജിലേക്ക് പോകും.
- അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് "Start Application" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിദ്യാർഥികൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
APPLY NOW | Click Here |
JOIN OUR WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ