പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് - Postmatric Scholarship Malayalam

Postmatric Scholarship Malayalam


 കേന്ദ്ര ന്യുനപക്ഷ കാര്യാ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പൊതുവായ വ്യവസ്ഥകൾ :-

  • അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
  • അപേക്ഷകർ താഴെ പറയുന്ന കോഴ്സുകളിലൊന്നിലെ വിദ്യാർത്ഥിയും തൊട്ട് മുൻ വർഷത്തെ ബോർഡ് / യൂണിവേഴ്സിറ്റി പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം.
1 - ഗവണ്മെന്റ് / എയ്‌ഡഡ്‌ / അംഗീകൃത അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ ഹയർസെക്കണ്ടറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ / പി.ച്ച്.ഡി / കോഴ്സുകൾക്ക് പഠിക്കുന്നവർ.

2 - എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ / ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ / വൊക്കേഷണൽ സ്‌കൂളുകളിലെയും ഹയർ സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ.

3 -  മെറിറ്റ് കം മീൻസ് സ്കോളര്ഷിപ്പിൻറെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവർ.

  • കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
  • അപേക്ഷകർ മറ്റ് സ്കോളർഷിപ്പോ, സ്റ്റെപ്പന്റോ കൈപറ്റുന്നവരാകരുത്.
  • അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ്/ കൊമേഴ്സൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവ് ആയ സേവിങ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
  • കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾ കേരളം ''Domicile'' ആയി തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
  • അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
  • വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും അത് ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
  • സ്കോളർഷിപ്പ് നൽകുന്നത് കേന്ദ്ര ഗവൺമെന്റിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും.
  • ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
  • വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
ആവശ്യമുള്ള രേഖകൾ :-

  • ആധാർ കാർഡ് 
  • ഫോട്ടോ 
  • എസ്എസ്എൽസി ബുക്ക് 
  • കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ് 
  • വരുമാന സർട്ടിഫിക്കറ്റ് 
  • ജാതി സർട്ടിഫിക്കറ്റ് 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
  • ബാങ്ക് പാസ്ബുക്ക് 
  • ഫീ റസീറ്റ്                              
 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :- ഒക്ടോബർ 31  


OFFICIAL WEBSITE Click Here
APPLY NOW Click Here
JOIN OUR WHATSAPP GROUP Click Here
മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here

Post a Comment

വളരെ പുതിയ വളരെ പഴയ