ഒബിസി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് - OBC Prematric Scholarship Malayalam

OBC Prematric Scholarship Malayalam


50% ശതമാനം കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടക്കുന്ന ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പിന് 2021-2022 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

അപേക്ഷകൾ ഉള്ള നിർദ്ദേശങ്ങൾ

 • സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബിസി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്
 •  ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം ലഭിക്കുന്നതിനാൽ ഒ ഇ സി വിഭാഗം വിദ്യാർഥികളും, സൂചന രണ്ട് സർക്കാർ ഉത്തരവ് പ്രകാരം ഒ ഇ സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
 • ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.ഏതു വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിലെ ആകെ രണ്ടു പേർക്ക് മാത്രമേ അർഹതയുള്ളൂ.
 •  രക്ഷിതാവിൻറെ വാർഷിക വരുമാനം 250000 രൂപയിൽ അധികരിക്കരുത്. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
 • സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
 • നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാന അധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
 •  2021- 22 വർഷത്തേക്കുള്ള അപേക്ഷ ഫോറം മാതൃക താഴെ കൊടുത്ത ലിങ്ക് വഴി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
 •  നിർദ്ദേശങ്ങൾ പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.
 • വാർഷികവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
 • രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
 •  അപേക്ഷിക്കുന്ന എല്ലാ  വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന അക്കാദമിക മികവ്/ താഴ്ന്ന വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.
 •  തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ  സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
 • അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല

അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുന്ന അവസാന തിയതി - 30-09-2021OFFICIAL WEBSITE Click Here
APPLICATION FORM Click Here
JOIN OUR WHATSAPP GROUP Click Here
മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here

Post a Comment

വളരെ പുതിയ വളരെ പഴയ