ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് - Higher Education Scholarship Malayalam

ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഡിഗ്രി/PG വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണ് ഉന്നത വിദ്യാഭ്യാസ സ്കോളര്ഷിപ്പ്. 1000 വിദ്യാർഥിലകൾക്കാണ് ഈ സ്കോളർഷിപ്പുകൾ ലഭിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം :-

  • സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസ്സിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻ്റ് / എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.\
  • കൂടാതെ, സമാനമായ കോഴ്‌സുകൾക്ക് ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്. 
  • അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
  • പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.
വിവിധ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ :-

എസ്.എസി/ എസ്.ടി         - 10%
ബി.പി.എൽ                           -  10%
ഒ.ബി.സി                                -  27%
ഫിസിക്കലി ചലഞ്ചിഡ്‌   -  3%
പൊതുവിഭാഗം                    -  50%

സ്കോളർഷിപ്പ് വിതരണം :-

സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീർപ്പ് കല്പിച്ച് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാങ്ക് വഴി കൈമാറുകയും ചെയ്യും.

സ്കോളർഷിപ്പ് തുക :-

ബിരുദ പഠനത്തിന് 

ഒന്നാം വർഷം - 12,000
രണ്ടാം വർഷം - 18,000
മൂന്നാം വർഷം - 24,000

ബിരുദാനന്തര ബിരുദം 

ഒന്നാം വർഷം - 40,000
രണ്ടാം വർഷം - 60,000 

അപേക്ഷകർ ചെയ്യേണ്ടത് :-
  • അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
  • വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ഫോറത്തിൽ ആവശ്യപെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
  • സമർപ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കുക.

OFFICIAL WEBSITEClick Here
JOIN WHATSAPP GROUP Click Here
മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here

Post a Comment

വളരെ പുതിയ വളരെ പഴയ