വിദ്യാധൻ സ്കോളർഷിപ്പ് - Vidyadhan Scholarship Malayalam

 

Vidyadhan Scholarship Malayalam

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനത്തിൽ പ്രഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സരോജിനി - ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാദൻ സ്കോളർഷിപ്പ്.

അപ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ രണ്ട് വർഷത്തേക്ക് പതിനായിരം (10000) രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യ നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്ന പക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിക്കും 15000 രൂപ മുതൽ 60000 രൂപവരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്ത് നിന്നുള്ള സ്പോൺസേർസ് വഴിയോ ലഭ്യമാകുന്നതാണ്.


അപേക്ഷകരുടെ കുറഞ്ഞ യോഗ്യത :-

വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ SSLC 2024 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+/ CBSE Std X  മാർച്ച് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A1 ലഭിച്ചവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് . (ഭിന്നശേഷി/ശാരീരിക വൈകല്യമുള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി)

 

തിരെഞ്ഞെടുപ്പ് രീതി :-

 ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്ത്പരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി ഗ്രേഡ്, പഠിച്ച സ്കൂൾ, പഠന മാധ്യമം, എഴുത്ത് പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭ്യാസ ഇതര മേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം ഇവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 125 വിദ്യാർത്ഥികളെ വിദ്യാദൻ പദ്ധതിയിൽ ഉൾപ്പെടുത്തും. പരീക്ഷയുടെയും, അഭിമുഖത്തിന്റെയും സ്ഥലവും, സമയവും, തിയതിയും അതാത് വിദ്യാർഥികൾ നൽകിയിട്ടുള്ള ഇ-മെയിലിലൂടെ / മൊബൈൽ ഫോണിലൂടെ അറിയിപ്പ് നൽകും.


 ഓൺലൈനായി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ :-

  • SSLC മാർക്ക് ലിസ്റ്റ് 
  • പാസ്പോർട്ട് സൈസ് ഫോട്ടോ 
  • വരുമാന സർട്ടിഫിക്കറ്റ് പകർപ്പ് 

ഇവയെല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.  രേഖകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

 

സംശയനിവാരണത്തിന് :- 

vidyadhan.kerala@sdfoundationindia.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, അല്ലെങ്കിൽ ജനിത റ്റി.എസ് . Mob : 8138045318 ഫോൺ ചെയ്യുകയോ ആവാം. 9 am - 1 pm, 4 pm - 8 pm (ഈ സമയത്ത് മാത്രം വിളിക്കുക)

HELPDESK - 9663517131 


VIDYADHAN SCHOLASHIP NOTIFICATION CLICK HERE
APPLY ONLINE CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ