സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് - C H Muhammed Koya Scholarship Malayalam

 

C H Muhammed Koya Scholarship Malayalam

സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യുനപക്ഷ മതവിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റെപെന്റ നൽകുന്നതിലേക്കായി സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

  • കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യുനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 
  • മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സാശ്രയ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. 
  • ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കുന്നതാണ്.
  •  ആദ്യ  വർഷങ്ങളിൽ  അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാം.
  • അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ  കുറയാത്ത മാർക്ക് നേടിയിരിക്കണം.
  • അൺ എയ്ഡഡ് കോളേജുകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ് എന്നെ കോഴ്സുകളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
  • കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റെപണ്ടിനായി അപേക്ഷിക്കാം.
  • കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം  എട്ടുലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ -കാർക് മുൻഗണന). 
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 

 ആവശ്യമായ രേഖകൾ :- 

  1. അപേക്ഷയുടെ രജിസ്‌ട്രേഷൻ പ്രിൻറ്ഔട്ട്
  2. SSLC, PLUS TWO/ VHSE, ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
  3. അലോട്മെന്റ് മെമ്മോ- യുടെ പകർപ്പ്.
  4. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്
  5. ആധാർ കാർഡ് 
  6. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ്
  7. വരുമാന സർട്ടിഫിക്കറ്റ് 
  8. റേഷൻ കാർഡ് 
  9. ഹോസ്റ്റൽ വിദ്യാർത്ഥി ആണെങ്കിൽ ഹോസ്റ്റലരാണെന്ന് തെളിയിക്കുന്ന രേഖയും, ഹോസ്റ്റൽ ഫീ സംബന്ധിച്ച രേഖയും..
  10. ഫോട്ടോ 
  11. ഒപ്പ് 
  12. മൊബൈൽ നമ്പർ 
  13. ഇമെയിൽ ഐഡി 

 സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ എണ്ണവും തുകയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള വിജ്ഞാപനം സന്ദര്‍ശിക്കുക..

 

അപേക്ഷ :-

താഴെ കൊടുത്ത വെബ്സൈറ്റിൽ C.H Muhammaf Koya Scholarship (CHMS) എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം.

മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി മുന്‍പ് രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് Candidate id ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി : ഫെബ്രുവരി 24


NOTIFICATION CLICK HERE
APPLY ONLINE CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ