MARGADEEPAM SCHOLARSHIP - മാര്‍ഗദീപം സ്കോളര്‍ഷിപ്പ്

MARGADEEPAM SCHOLARSHIP - മാര്‍ഗദീപം സ്കോളര്‍ഷിപ്പ്

 

2025-26 സാമ്പത്തിക വർഷം സർക്കാർ/എയ്‌ഡഡ്‌ സ്കൂളുകളിൽ ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർ ത്ഥികൾ ക്ക് മാർഗ്ഗദീപം സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം ₹2,50,000/- രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.

വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപന മേധാവിയുടെ ചുമതലയാണ്. അതോടൊപ്പം വിദ്യാർത്ഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും കൈപ്പറ്റി സൂക്‌ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. 


 അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ

1.
വരുമാന സർട്ടിഫിക്കറ്റ്

2.  മൈനോരിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

3. ബാങ്ക് പാസ് ബുക്ക് പകർപ്പ്

4. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)

5. ബാധകമെങ്കിൽ അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെ ങ്കിൽ സർട്ടിഫിക്കറ്റ്.

6.ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)

7. റേഷൻ കാർഡ് പകർപ്പ് 

8. ആധാർ കാർഡ് പകർപ്പ് 

 

യോഗ്യത :

  1.  ഒന്നാം തരം മുതൽ എട്ടാം തരം വരെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി)  വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
  2.  കുടുംബവാർഷിക വരുമാനം ₹2,50,000/- രൂപയിൽ കവിയാൻ പാടില്ല
  3. അപേക്ഷകർ കേരളത്തിലുള്ള സ്ഥിര താമസക്കാരായിരിക്കണം 
  4.  30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
  5.  ഒരു കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് സ്കോളർ ഷിപ്പിന് അർ ഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷ പരിശോധനയിൽ ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് സ്ഥാപന മേധാവി റേഷൻ കാർഡിലെ പേരുവിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. അപ്രകാരം ഒരേ കുടുംബത്തിലെ മൂന്നാമതായി സ്കോളർഷിപ്പിനുള്ള അപേക്ഷ ലഭിക്കുന്നപക്ഷം ടി അപേക്ഷ പ്രിൻസിപ്പൽ റിജെക്ട് ചെയ്യേണ്ടതാണ്.
  6. ഈ സ്കീമിനു കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്കു മറ്റു സ്കീമുകളിലെ /സ്കോളർഷിപ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടുളളതല്ല.

മാർഗ്ഗരേഖ

• സ്കൂളിൻ്റെ സമ്പൂർണ്ണ code മുഖേന സ്ഥാപനമേധാവി പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്.

. ആദ്യതവണ ലോഗിൻ ചെയ്തതിനുശേഷം, സ്ഥാപനമേധാവി പാസ് വേഡ് reset ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

. ഒന്നാം തരത്തിലെ വിദ്യാർത്ഥികളെ കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.

. രണ്ടാം തരം മുതൽ എട്ടാം തരം വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡം പട്ടികയാക്കി ചുവടെ ചേര്‍ക്കുന്നു
 




. സ്ഥാപനമേധാവി സമർപ്പിച്ച വിവരങ്ങളുടെ കൃത്യത വിദ്യാർത്ഥികൾക്ക് പരിശോധിക്കുന്നതിനായി പോർട്ടലിലുള്ള Track details menu - വിൽ aadhaar number നൽകി view ചെയ്യാവുന്നതാണ്.

. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം, കൂടാതെ സ്കോളർഷിപ്പ് തുക ട്രഷറിയിൽ നിന്നും DBT മുഖേന അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.

. ഒരു കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല. ഈ സ്കീമിനു കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു സ്കീമുകളിലെ/ സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നേടാൻ അനുവാദമില്ല.

• തെറ്റായ പ്രസ്താവനയിലൂടെ ഒരു വിദ്യാർത്ഥി സ്കോളർഷിപ് നേടിയതായി കണ്ടെത്തിയാൽ, ആ വിദ്യാർത്ഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും തിരിച്ചുപിടിക്കുന്നതുമാണ്. നൽകിയ സ്കോളർഷിപ്പ് തുക

. ഏതെങ്കിലും ഒരു ക്ലാസ്സിൽ മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം അപേക്ഷകരുള്ള മറ്റു ക്ലാസ്സിലെ വിദ്യാർത്ഥികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.


 വിദ്യാർഥികൾ സ്കോളർഷിപ്പിനായി  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 12-09-2025


 

MARGADEEPAM SCHOLARSHIP FORM CLICK HERE
FOR MORE UPDATES: JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ