SBI PLATINUM JUBILEE ASHA SCHOLARSHIP - SBI ASHA SCHOLARSHIP MALAYALAM

 

SBI PLATINUM JUBILEE ASHA SCHOLARSHIP - SBI ASHA SCHOLARSHIP MALAYALAM

 

 

എസ്.ബി.ഐ പ്ലാറ്റിനം ജുബിലി ആശാ സ്കോളർഷിപ്പ്


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ അവരുടെ തുടർപഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) സി.എസ്.ആർ (CSR) വിഭാഗമായ എസ്.ബി.ഐ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് 'എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ്'. 9-ാം ക്ലാസ് മുതൽ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവർക്ക് വരെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള 36,428+ വിദ്യാർത്ഥികൾക്ക് എസ്ബിഐ ഫൗണ്ടേഷൻ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് ലഭിക്കും

 

സ്കോളർഷിപ്പ് ആർക്കൊക്കെ ലഭിക്കും :-

  • ഒമ്പതാം ക്ലാസ് മുതൽ 12 വരെ ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, എൻ ഐ ആർ എഫ് (NIRF ടോപ്പ്) ഉയർന്ന റാങ്ക് 300 അല്ലെങ്കിൽ നാക് -എ (NAAC-A) റേറ്റഡ് സ്ഥാപനങ്ങളിലെ/കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
  • ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾ, മെഡിക്കൽ കോഴ്‌സുകൾ പഠിക്കുന്നവർ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, മികച്ച 200 ക്യുഎസ് റാങ്കിങ് ഉള്ള സർവകലാശാലകളിൽ വിദേശത്ത് ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസത്തിലെ മറ്റേതെങ്കിലും മേഖലയിൽ പഠിക്കുന്നതോ ആയ വിദ്യാർത്ഥികൾ
  • ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസമോ ലക്ഷ്യമിടുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ. 

 

എസ്.ബി.ഐ സ്കോളർഷിപ്പ് യോഗ്യതകൾ :- 

  • വിദ്യാഭ്യാസ യോഗ്യത: 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ, അണ്ടർ ഗ്രാജ്യേറ്റ് (UG), പോസ്റ്റ് ഗ്രാജ്യേറ്റ് (PG), മെഡിക്കൽ (MBBS), ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM), കൂടാതെ തിരഞ്ഞെടുത്ത വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 
  • മാർക്ക്: കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ 7.5 CGPA നേടിയിരിക്കണം. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാർക്കിൽ 10% ഇളവ് ലഭിക്കുന്നതാണ് - അതായത് 65% മാർക്ക് അല്ലെങ്കിൽ 6.5 CGPA മതിയാകും). 
  • വരുമാനം : സ്കൂൾ വിദ്യാർത്ഥികൾക്ക് (9-12 ക്ലാസുകൾ): കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്.  ഉന്നത വിദ്യാഭ്യാസത്തിന് (UG, PG, മെഡിക്കൽ, IIT, IIM): കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം

 

എസ്.ബി.ഐ സ്കോളർഷിപ്പ് തുക :- 

  • പഠിക്കുന്ന കോഴ്‌സിൻ്റെ അടിസ്ഥാനത്തിൽ 15,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് ഒരു അധ്യയന വർഷം സാമ്പത്തിക സഹായമായി ലഭിക്കുന്നത്. 

പ്രത്യേക പരിഗണനകൾ :- 

  • മൊത്തം സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്‌തിട്ടുണ്ട്. 
  • പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും പ്രത്യേക സംവരണം ലഭ്യമാണ്. 

 

പ്രധാനപ്പെട്ട രേഖകൾ :- 

  1. കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ് 
  2. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ. 
  3. പാസ്പോർട്ട് സൈസ് ഫോട്ടോ 
  4. വരുമാന സർട്ടിഫിക്കറ്റ്.
  5. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം).
  6. നിലവിൽ പഠിക്കുന്ന കോഴ്‌സിൻ്റെ ഫീസ് രസീത് അല്ലെങ്കിൽ അഡ്‌മിഷൻ പ്രൂഫ്.

 

പ്രത്യേക ശ്രദ്ധയ്ക്ക്: സ്കോളർഷിപ്പിന് അപേക്ഷിക്കാൻ എസ്.ബി.ഐ (SBI) ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ആവശ്യമാണ്. അക്കൗണ്ട് ഇല്ലാത്തവർ പുതിയത് തുടങ്ങേണ്ടതാണ്. 

 

 അവസാന തീയതി :  September 4, 2026

 

OFFICIAL WEBSITE CLICK HERE
APPLY NOW CLICK HERE
FOR MORE UPDATES: JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ